പട്ടാപകല്‍ മോഷ്ടിച്ച ബൈക്കുമായി കടന്നു; യുവാവിനെ വളഞ്ഞിട്ട് പിടികൂടി

ചാലക്കുടി നഗരത്തില്‍ പട്ടാപകല്‍ ബൈക്ക് മോഷ്ടിച്ച് പാഞ്ഞ യുവാവിനെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ സമദ് ആണ് പിടിയിലായത്. എലിഞ്ഞിപ്ര സ്വദേശി ശ്രീരാജിന്‍റെ ബൈക്കാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്.

സ്വന്തം ബൈക്ക് മറ്റൊരാള്‍ ഓടിച്ചു പോകുന്നതു കണ്ട ഉടനെ ശ്രീരാജ് ചാലക്കുടി പൊലീസിനെ വിവരമറിയിച്ചു. അങ്ങനെ, ചാലക്കുടി പൊലീസ് കയ്യോടെ പലഭാഗത്തായി നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. നേരത്തെയും സമാനമായി  ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.