വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കോട്ടയം കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയുടെ മൃതദേഹമാണ് വീടിനോട് ചേർന്നുള്ള പറമ്പിൽ കണ്ടെത്തിയത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചിന്നമ്മയുടെ മകൻ ബിനുരാജ് ഉൾപ്പെടെ രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. 

സ്ഥിരം മദ്യപാനിയായ ബിനുരാജ് അമ്മയെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ മൊഴി നൽകി. ഇത് സംബന്ധിച്ച് കേസുകളും നിലവിലുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലതെത്തി പരിശോധന നടത്തി.