സഹകരണബാങ്കിൽ മൂന്നുകോടിയുടെ തട്ടിപ്പ്; പണയം വച്ച ആഭരണങ്ങളും കാണാനില്ല

സി.പി.എം നിയന്ത്രണത്തിലുളള മലപ്പുറം വേങ്ങര പറപ്പൂര്‍ സഹകരണ റൂറല്‍ ബാങ്കില്‍ നിന്ന് മൂന്നു കോടിയിലധികം രൂപയുടെ തട്ടിപ്പു കണ്ടെത്തി.  പണവും പണയം വച്ച ആഭരണങ്ങളും കാണാനില്ല. ക്രമക്കേടിനു പിന്നില്‍ ബാങ്കു ജീവനക്കാരനാണന്നാണ് ആക്ഷേപം.  

വ്യാജ രസീതുകളും സീലും നിര്‍മിച്ച് കൃത്രിമരേഖകള്‍ ചമച്ചാണ് കോടികള്‍ തട്ടിയത്.  അറ്റന്‍ഡറായ അബ്ദുല്‍ ജബ്ബാര്‍ ബാങ്കില്‍ ബാങ്കില്‍ നിന്ന് പണം സ്വര്‍ണവും കൈക്കലാക്കി സ്വകാര്യ ഷെയര്‍മാര്‍ക്കറ്റിങ് സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചാണ് വിലയിരുത്തല്‍. പല സുഹൃത്തുക്കളുടേയും പേരുകളിലാണ് സ്വര്‍ണം പണയപ്പെടുത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി 2014 മുതല്‍ അബ്ദുല്‍ ജബ്ബാര്‍ ഷെയര്‍മാര്‍ക്കറ്റില്‍ സജീവമാണ്. ആര്‍ഭാടജീവിതം ജീവിതം നയിക്കാനും ലക്ഷങ്ങള്‍ തുലച്ചുവെന്നാണ് വിവരം.

തട്ടിപ്പു കണ്ടെത്താതിരിക്കാന്‍ പ്രത്യേക സോഫ്റ്റ്്വെയര്‍ ഉപയോഗിച്ചുവെന്നും മൊഴിയുണ്ട്. അബ്ദുല്‍ ജബ്ബാര്‍ മറ്റാരെയെങ്കിലും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക ക്രമക്കേട് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഒാഡിറ്റിങ്ങിലൊന്നും കണ്ടെത്തിയിരുന്നു. മുന്‍വര്‍ഷങ്ങളില്‍ ഒാഡിറ്റിങ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണമുണ്ടാവും.