പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രകൃതിവിരുദ്ധ പീഡനത്തിന് വീണ്ടും അറസ്റ്റില്‍

പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയാള്‍ പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരിയാക്കിയ കേസില്‍ അറസ്റ്റില്‍ .കോഴിക്കോട് മുക്കം  കൊടിയത്തൂര്‍ സ്വദേശി സലാമാണ് അറസ്റ്റിലായത്. കുട്ടിയെ മിഠായും പണവും നല്‍കി  കൂട്ടികൊണ്ടുപോയി പീ‍‍ഡിപ്പിക്കുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി

കൊടിയത്തൂര്‍ സ്വദേശിയായ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. അനുഭവപെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരങ്ങള്‍ തിരക്കിയപ്പോഴാണ് മാസങ്ങള്‍ നീണ്ട പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ വിവരമിറിയിച്ചു. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലും കുട്ടി, താന്‍ നേരിട്ട ക്രൂരതകള്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കേസ് പൊലീസിന്  കൈമാറിയത്. കൊടിയത്തൂര്‍ സ്വദേശി സലാമാണ് പിടിയിലായത്. സമാനമായ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് പ്രതി. മിഠായും പണവും നല്‍കി വിവിധയിടങ്ങളില്‍ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്

കൂട്ടുപ്രതിയായ കൊടിയത്തൂരിലെ അബ്ദുള്‍ സലാം ഇന്നലെ അറസ്റ്റിലായിരുന്നു.സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.