കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസീയർ പിടിയിൽ

മലപ്പുറം ആതവനാട് പഞ്ചായത്ത് ഓവർസീയർ  കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘത്തിന്റെ പിടിയിൽ. ഓവർ സിയർ അബ്ദുൽ നാസർ 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്  പിടിയിലായത്. കെട്ടിട നിർമാണത്തിന് അനുമതി നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

ബിൽഡിംഗ് പെർമിറ്റിനായി പരാതിക്കാരൻ പല തവണ ഓവർസിയറായ അബ്ദുൾ ന്നാസറിനെ സമീപിച്ചുവെങ്കിലും ഇല്ലാത്ത സാങ്കേതികത്വം പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് പരാതിക്കാരൻ മലപ്പുറം വിജിലൻസിൽ പരാതി നൽകിയത്. പരാതി സത്യമാണെന്ന് ബോധ്യമായതിനെ തുടർന്ന് വിജിലൻസ് നൽകിയ പണവുമായി  ഓവർസിയറെ സമീപിച്ചു. ഈ സമയം വിജിലൻസ് ഡി.വൈ.എസ്.പി  രാമചന്ദ്രനും സംഘവും പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. 

ഇയാൾ കൈപ്പറ്റിയ പണം വിജിലൻസ് കണ്ടെടുത്തു. പ്രതിയെ നാളെ കോടതിയിൽ  ഹാജറാക്കും. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി 7.30 യാ ണ് പൂർത്തിയായത്. പ്രതിയായ അബ്ദു നാസറിന്റെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.