കാമുകനൊപ്പം കഴിയാൻ ഭർത്താവിനെ കഴുത്തറുത്തുകൊന്നു; പ്രതിക്ക് ജാമ്യം

മലപ്പുറം താനൂർ സവാദ് വധക്കേസിൽ  പൊലിസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഒന്നാം പ്രതി ബഷീറിന് ജാമ്യം. കുറ്റപത്രത്തിനൊപ്പമുള്ള  ലൊക്കേഷൻ സ്കെച്ച്  വില്ലേജ് ഓഫിസർ നൽകാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാതിരുന്നതെന്നാണ്  പൊലിസിന്റെ ഭാഷ്യം.

ഒരു നാടൊന്നാകെ ചർച്ച ചെയ്ത കൊലപാതകം. കാമുകനൊപ്പം കഴിയാൻ  ഭാര്യ തന്നെ ഭർത്താവിന്റെ കഴുത്തറുത്തു കൊലപാതകത്തിന് കൂട്ടുനിന്ന സംഭവം. വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സവാദിനെ  ബഷീർ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.മകളുടെ മൊഴി അനുസരിച്ചാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചതും  പിടിയിലായതും.

പൊലിസിന് ഏറെ പ്രശംസ കിട്ടയ കേസുകൂടിയായിരുന്നു ഇത്. ഈ കേസിലാണ് മൂന്ന് മാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതി ബഷീറിന് ജാമ്യം ലഭിച്ചത്. ഒഴൂർ വില്ലേജ് ഓഫിസർ   സ്കെച്ച്ച്ച് റിപ്പോർട്ട് നൽകാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.. കഴിഞ്ഞ രണ്ടര മാസമായി വില്ലേജോഫിസറോട് ഈ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നെന്നും ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് പൊലിസ് പറയുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ആവശ്യപ്പെട്ടതു പ്രകാരം  വില്ലേ ജോഫിസർ വിശദീകരണം നൽകിയിട്ടുണ്ട് അതേ സമയം ഇത്രയും ക്രൂരമായി കൊലപാതകം നടത്തിയിട്ടും പ്രതി ജാമ്യത്തിലിറങ്ങിയതിൽ വലിയ അമർഷം  നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്.

മാസങ്ങൾ നീണ്ട ആസൂത്രത്തിനൊടുവിലായിരുന്നു ഇക്കഴിഞ്ഞ ഒക്ടോബർ 4ന് സവാദിനെ കൊലപ്പെടുത്തിയത്.കൊലപാതകം നടത്താനായി മാത്രം പ്രതി ബഷീർ വിദേശത്തു നിന്ന് നാട്ടിലെത്തുകയായിരുന്നു.