കുന്നംകുളത്ത് ‘ഒറിജിനല്‍’ അടി; കൗണ്‍സിലില്‍ വനിതാ അംഗങ്ങള്‍ തമ്മിലടിച്ചു; വിഡിയോ

കുന്നംകുളം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ അംഗങ്ങള്‍ ഏറ്റുമുട്ടി. വനിതാ അംഗങ്ങള്‍ തമ്മിലായിരുന്നു ഉശിരന്‍ പോര്. വാര്‍ഡ് സഭ നടക്കുന്ന സമയത്ത് കൗണ്‍സില്‍ യോഗം വിളിച്ചതിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ എതിര്‍ത്തു. ബഹളം വയ്ക്കുന്നതിനിടെ അജണ്ടകള്‍ ഓരോന്നായി വായിച്ചു തുടങ്ങി. അജണ്ട വായിച്ച ക്ലര്‍ക്കിനെ കോണ്‍ഗ്രസ് അംഗങ്ങള്‍ തടഞ്ഞു. പിന്നെ, സി.പി.എം. അംഗങ്ങള്‍ രംഗത്തിറങ്ങി. അങ്ങനെ, കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അംഗങ്ങള്‍ തമ്മില്‍ തല്ല് നടന്നു. പ്രശ്നം തീര്‍ക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കുന്നംകുളത്തെ ‘ഒറിജിനല്‍’ അടിയാണ് കൗണ്‍സില്‍ യോഗത്തില്‍ നടന്നത്.