ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ആന്തരീക അവയവങ്ങള്‍ ഫോറസന്‍സിക് പരിശോധനക്ക് അയച്ചു

പഞ്ചാബിൽ മരിച്ച മലയാളി വൈദികൻ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹത്തില്‍ പരുക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍. പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ പരുക്കുകള്‍ കണ്ടെത്തിയില്ല.ആന്തരീകവായവങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കും. ഈ റിപ്പോര്‍ട്ട് കൂടി വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. 

ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനാല്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സഹോദരന്‍റെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോര്‍ട്ടം ചെയ്തതത് . ദസൂയയിലെ സിവില്‍ ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം . പോസ്റ്റ്മോര്‍ട്ടത്തില്‍ ബാഹ്യമായോ ആന്തരീകമായോ ഉള്ള പരിക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എങ്കിലും മറ്റ് ഫോറന്‍സിക് പരിശോധന ഫലം വന്നശേഷമേ മരണകാരണം വ്യക്തമാകൂ. ഇതിന് മാസങ്ങളോളം കാലതാമസം ഉണ്ടായേക്കും.

അസ്വഭാവിക മരണമെന്ന് കാണിച്ച് സഹോദരൻ നൽകിയ പരാതിയിൽ പഞ്ചാബ് പൊലീസ് കേസെടുത്തേയ്ക്കും. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമായിരിക്കും പൊലിസിന്റെ തീരുമാനം.  ജലന്തറിലെത്തിച്ച ഫാദർ കുര്യാക്കോസിന്റെ മൃതദേഹം കന്റോൺമെന്റിലുള്ള സെന്റ് മേരീസ് കത്തീട്രറിൽ പൊതുദർശനത്തിനു വച്ചു. 

നാളെ ഉച്ചയോടെ ഡൽഹിയിൽനിന്നും മൃതദേഹം വിമാനമാർഗം കൊച്ചിയിലെത്തിക്കും