സ്കൂള്‍കുട്ടികളുടെ ലഹരിഉപയോഗം; തടയാൻ നടപടിയുമായി എക്സൈസ്

സ്കൂള്‍കുട്ടികളുടെ ലഹരിഉപയോഗം തടയാനുള്ള ഫലപ്രദമായ നടപടികളുമായി എക്സൈസ് വകുപ്പ്. കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വില്‍പനക്കാരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താനുള്ള പ്രത്യേക പരിശോധന സംഘത്തിന് രൂപം നല്‍കി.

ഓണക്കാലത്ത് വിവിധ സോണുകളായി തിരിച്ച് ചുമതല നല്‍കിയ സ്പെഷല്‍ സ്ക്വാഡിനെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.