വീട്ടമ്മയെ വെട്ടിപ്പരുക്കേൽപ്പിച്ച് കവർച്ച; മൂന്നു പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്

വയനാട് മാനന്തവാടി നിരവില്‍പ്പുഴയില്‍ വീട്ടമ്മയെയും മകനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച് അഞ്ചരപ്പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നു പ്രതികള്‍ക്ക് പത്ത് വര്‍ഷം കഠിനതടവ്. 2015 ല്‍ നടന്ന കേസില്‍ തിരുവനന്തപുരം സ്വദേശികളെയാണ് ശിക്ഷിച്ചത്.

2015 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നിരവില്‍പ്പഴ വാളം തോട് ഫാത്തിമയുടെ വീട്ടില്‍ക്കയറി ഫാത്തിമയെയും മകന്‍ റഷീദിനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മോഷണത്തിനായിരുന്നു അതിക്രമം.

അഞ്ചപ്പവന്‍ സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരം സ്വദേശികളായ പുത്തന്‍വീട് അമീന്‍, കല്ലുവിള വിനോദ്,സബീഷ് ഭവന്‍ ജോഷി എന്നിവരെയാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷം കഠിനതടവാണ് ശിക്ഷ. ഐപിസി 450, 493, 307 വകുപ്പുകള്‍ ഇവര്‍ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. കേസില്‍ ആകെ ഏഴുപേരായിരുന്നു ഉള്‍പ്പെട്ടിരുന്നത്. അ‍ഞ്ചാം പ്രതിയെ വെറുതെവിട്ടു. മറ്റുള്ളവര്‍ വിചാരണ നേരിടുകയാണ്.