സിസിടിവി കുരുക്കായി; മാല മോഷ്ടാക്കള്‍ കുടുങ്ങി

മാല മോഷ്ടാക്കള്‍ സിസിടിവിയില്‍ കുടുങ്ങി. കൊല്ലം കൊട്ടാരക്കരയില്‍ നിന്ന് മാലമോഷ്ടിച്ച നാല്‍വര്‍ സംഘത്തെ രണ്ടുപേരെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് കോട്ടയത്ത് നിന്ന് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

കൊട്ടാരക്കര െവളിയത്തെ ഒരു കടയില്‍ നിന്ന്  ഉടമയുടെ മാല മോഷ്ടിച്ച ശേഷം കള്ളന്‍മാര്‍ രക്ഷപെടുന്ന ദൃശ്യങ്ങളാണിത്. സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇവരെ  കോട്ടയത്ത് നിന്ന് കറുകച്ചാല്‍ പൊലീസാണ് പിടികൂടി. റിമാന്‍ഡിലുള്ള പ്രതികളെ ഉടന്‍ കൊല്ലം പൂയപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ശേഷം ഉടമയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു.

പിടിയിലായവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.