യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളിൽ നിന്നും തെളിവെടുത്തു

എറണാകുളം മൂവാറ്റുപുഴയില്‍ യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഒരു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ബിനോയിയാണ് കൊല്ലപെട്ടത്. കേസില്‍ മൂവാറ്റുപുഴ പണ്ടപ്പിള്ളിക്കാരായ ജയന്‍,മാത്യു ഐസക്,ടോമി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവരും ചേര്‍ന്ന് ബിനോയിയെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ശേഷം റബ്ബര്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു.പൊലീസെത്തി ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. ഒരു കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.