സ്വാമി നിത്യാനന്ദയും ചലച്ചിത്ര നടിയുമൊത്തുള്ള സിഡി ദൃശ്യങ്ങള്‍ വ്യാജമല്ല

ധ്യാനപീഠം സ്ഥാപകന്‍ സ്വാമി നിത്യാനന്ദയും ചലചിത്ര നടിയുമൊത്തുള്ള വിവാദ സിഡി ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് ശാസ്ത്രീയ പരിശോധനാഫലം. ഡല്‍ഹിയിലെ ഫോറന്‍സിക്ക് സയന്‍സ് ലാബ്, റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മറ്റ് ഏഴുപേർകൂടി സ്വാമിക്കെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ടുവന്നിരുന്നു. 

സ്വാമി നിത്യാനന്ദയും ചലച്ചിത്ര തരാം രെഞ്ജിതയും ചേർന്നുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ 2010ലാണ് ഒരു തമിഴ് ചാനൽ പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ കൃത്രിമം നടത്തി എന്നായിരുന്നു നിത്യാനന്ദയുടെ വാദം.എന്നാൽ ദൃശ്യങ്ങൾക്ക് പിന്നാലെ സ്വാമി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ശിഷ്യ ആരതി റാവു രംഗത്തുവന്നു. ഇതുകൂടാതെ മറ്റ് ഏഴുപേർകൂടി സ്വാമിക്കെതിരെ ലൈംഗിക ആരോപണവുമായി മുന്നോട്ടുവന്നു.ഈ കേസുകളിൽ കർണാടകയിലെ രാമനാഗരാ സെഷൻസ് കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടി രെഞ്ജിതയുമൊത്തുള്ള ദൃശ്യങ്ങൾ അടങ്ങിയ സിഡി ഫോറൻസിക് പരിശോധനക്ക് അയച്ചത്. കൃത്രിമം നടന്നിട്ടില്ലെന്നും ദൃശ്യങ്ങൾ ഒളിക്യാമെറയിൽ ചിത്റരീകരിച്ചതാണെന്നും പരിശോധന ഫലം പറയുന്നു. അതേസമയം സന്യാസം സ്വീകരിച്ച നടി രഞ്ജിത മാ ആനന്ദമയി എന്ന പേരിൽ നിത്യാനന്ദയുടെ ആശ്രമത്തിൽ കഴിയുകയാണ്.