വിദ്യാര്‍ഥിയുടെ മരണം: പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകർക്ക് മർദനം

കൊല്ലം ട്രിനിറ്റി സ്കൂളിൽ പത്താക്ലാസ് വിദ്യാർഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളായ അധ്യാപികമാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് കോടതി വളപ്പിൽ ബന്ധുക്കളുടെ മർദനം. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച അധ്യാപകർ കൊല്ലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായപ്പോഴാണ് സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

  ഹൈക്കോടതി നിർദേശപ്രകാരമെത്തി ജാമ്യമെടുത്ത് കോടതിയിൽ നിന്ന് പുറത്തേക്കിറങ്ങിയ അധ്യാപികമാരുടെ ദൃശ്യങ്ങൾ പകർത്തിയതാണ് സംഘടനത്തിൽ കലാശിച്ചത്. സിന്ധു പോൾ ,ക്രസൻ് എന്നിവരുടെ ദൃശ്യങ്ങൾ എടുക്കുന്നത് ബന്ധുക്കൾ തടഞ്ഞു. ക്യാമറകൾ തള്ളി മാറ്റിയ ബന്ധുക്കൾ മാധ്യമപ്രവർത്തകരേ മർദിക്കുകയായിരുന്നു. കോടതി വളപ്പിലും സമീപത്തേ റോഡിലും മാധ്യമപ്രവർത്തകരേ മർദിച്ചപ്പോൾ ആക്രമണത്തിന് മുതിർന്നവരേ സഹായിക്കുന്ന സമീപനമാണ് പൊലീസ് എടുത്തത്. പിന്നീട് മാധ്യമപ്രവർത്തകരുടെ പരാതിയേ തുടർന്ന് സമീപത്തേ വീട്ടിൽ നിന്ന് ഒരാളേ കസ്ററഡിയിലെടുത്തു. അധ്യാപികമാരായ സിന്ധു പോൾ, ക്രസൻ് എന്നിവരോട് നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.