തൊണ്ണൂറുകാരിയേയും കുടുംബാംഗങ്ങളേയും കൊള്ളപ്പലിശക്കാർ വീട്ടിൽനിന്ന് ഇറക്കിവിട്ടു

കൊല്ലം അഞ്ചലിൽ തൊണ്ണൂറുകാരിയേയും കുടുംബാംഗങ്ങളേയും കൊള്ളപ്പലിശക്കാർ വീട്ടിൽനിന്ന് ഇറക്കിവിട്ടു. ഏരൂർ കരിമ്പിൻകോണം സ്വദേശി രാജമ്മയേയും കുടുംബാംഗങ്ങളേയുമാണ് സ്വന്തം വീട്ടിൽനിന്ന് ഇറക്കി വിട്ടത്. പലിശക്കാരന്‍ ചിത്തിര ഷൈജുവിനെതിരെ പൊലീസ് കേസെടുത്തു 

അഞ്ചലിലെ കുപ്രസിദ്ധ കൊള്ളപലിശക്കാരൻ ഷൈജുവിൻെ ഗുണ്ടകളാണ് രാജമ്മ, മകൻ ഹരികുമാർ ,ഭാര്യ സിന്ധു ,14 വയസ്സുള്ള പെൺകുട്ടി , 6 വയസ്സുള്ള ആൺകുട്ടി എന്നിവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടത്. ഏതാനും വർഷം മുമ്പ് ഏരൂർ സ്വദേശി യായ ഷൈജുവിൽ നിന്നും രാജമ്മയുടെ മകൻ ഹരി കുമാർ മുപ്പത് ലക്ഷം രൂപ പലിശയ്ക്കെടുത്തിരുന്നു. ഇതിൽ ് 25 ലക്ഷം തിരികെ നൽകിയി. എന്നാൽ ബാക്കി തുകയും പലിശയുമുൾപ്പെടെഉടൻ തന്നെ കൊടുത്ത് തീർക്കണമെന്നും ആവശ്യ പ്പെട്ടുകൊണ്ട് പലിശക്കാർ ഇവരെ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് ഒഴിപ്പിച്ചത്. 

90 കാരിയേയും കൊണ്ട് കുടുംബം വീടിൻെ സമീപത്ത് തന്നെ കഴിയുകയാണ്. നേരത്തേ ഷൈജുവിൻെ അക്രമങ്ങൾക്കെതിരേ കുടുംബെ മുഖ്യമന്ത്രി പിണറായി വിജയനു് പരാതി ന ൽ കു ക യും മുഖ്യമന്ത്രി ഇവർക്ക് സംരക്ഷണം ഏർപ്പെടുത്താമെന്ന് ഉറപ്പ് നൽകിയിരുന്നതുമാണ്. നിരവധി കുബേര കേസുകളിൽ പ്രതിയായ ഏറെ നാളായി അഞ്ചലിൽ നിന്ന് മാറി നിൽക്കുകയായിരുന്നു