ചൂടിന് ആശ്വാസം! കനാലിലെ തണുപ്പ് തേടി സഞ്ചാരികളുടെ ഒഴുക്ക്

ചുട്ടുപൊള്ളുമ്പോള്‍ മനസും ശരീരവും തണുപ്പിക്കാന്‍ എല്ലാവരും പാടുപെടുകയാണ്. എന്നാല്‍ കോഴിക്കോട് നടുവണ്ണൂരിലെ മൂലാട് എത്തിയാല്‍ ചൂടൊക്കെ മറന്ന് നന്നായൊന്ന് തണുക്കാം.. 

ഈ കൊടുംചൂടില്‍ ആശ്വാസത്തിനായി വെള്ളത്തിലിറങ്ങിയവര്‍ക്ക് പിന്നെ തിരിച്ച് കയറാന്‍ മടിയാണ്. ചൂടില്‍ തണുപ്പിന്‍റെ സുഖം ഒന്ന് വേറെ തന്നെ.

കക്കോടി വരെയാണ് ജലസേചന വകുപ്പിന്‍റെ ഈ കനാല്‍ നീണ്ടുപോകുന്നത്. വേനലില്‍ കൃഷി ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ തുറന്നുവിടുമ്പോള്‍ മുങ്ങാംകുഴിയിട്ട് രസിക്കാന്‍ ആളുകളെത്തുന്നത് പതിവുകാഴ്ചയാണ്.

Enter AMP Embedded Script