കാത്തിരിപ്പോടെ വിദ്യാര്‍ഥികള്‍; എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന്

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 70 ക്യാംപുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് അധ്യാപകരാണ് മൂല്യനിര്‍ണയം നടത്തിയത്.  14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം  പൂര്‍ത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവന്‍ പൂർത്തിയാക്കി. കഴിഞ്ഞ വർഷത്തേക്കാള്‍ ഇത്തവണ 11 ദിവസം മുന്‍പാണ്  ഫലപ്രഖ്യാപനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

SSLC results to be released today at 3 pm