ലൈസന്‍സിനും കോഴ്‌സിനും വൻ തുക; വലഞ്ഞ് ജലഗതാഗതവകുപ്പ് ജീവനക്കാര്‍

സംസ്ഥാനത്തെ ജലഗതാഗതവകുപ്പ് ജീവനക്കാരുടെ  ലൈസൻസ് പുതുക്കുന്നതിനും സേഫ്റ്റി കോഴ്‌സിനും വൻ തുക അടക്കാൻ സർക്കാർ ഉത്തരവ്. ഇതുവരെ സൗജന്യമായി പുതുക്കിയിരുന്ന ലൈസൻസിൻ്റെ  മാനദണ്ഡത്തിൽ വരുത്തിയ മാറ്റമാണ് ജീവനക്കാരുടെ പോക്കറ്റ് കീറുന്നത്.സർക്കാർ ഉത്തരവിനെതിരെ ഇടതു സംഘടനകൾ തന്നെ പ്രതിഷേധവുമായി  രംഗത്തെത്തിയിരിക്കുകയാണ്. 

ജലഗതാഗത വകുപ്പ് ജീവനക്കാരായ   സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍, സ്രാങ്ക്, സെക്കൻ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ , ലാസ്‌കര്‍ എന്നിവരുടെ ലൈസന്‍സ് കാലവധിയാണ് ജൂലൈയില്‍ അവസാനിക്കുന്നത്. സ്വന്തം ചെലവിൽ എത്തി സുരക്ഷ കോഴ്സിൽ പങ്കെടുത്ത് ലൈസൻസ് ഫീസ് അടക്കാൻ ഒരു ജീവനക്കാരൻ ഇരുപതിനായിരം രൂപ മുതൽ മുപ്പതിനായിരം രൂപവരെ നൽകണമെന്നാണ് ജലഗതാഗത വകുപ്പ് ഉത്തരവിൽ പറയുന്നത്.. സംസ്ഥാനത്ത് ജലഗതാഗത വകുപ്പിലെ ആയിരത്തിലധികം ജീവനക്കാരാണ് ഇങ്ങനെ ലൈസൻസ് പുതുക്കേണ്ടി വരുന്നത്.. 

2022 ലെ ഇൻലാൻഡ് വെസ്സൽ നിയമം ബാധകമാക്കിയതോടെയാണ്  ഭീമമായ തുക അടയ്ക്കേണ്ടിവരുന്നത്.. നിലവിലെ ഉത്തരവ് പ്രകാരം ഒരു ലൈസൻസ് മാത്രമുള്ള ലാസ്കർ ഇരുപത്തി ഒമ്പതിനായിരം രൂപയോളം അടക്കേണ്ടി വരും. ഗതാഗത വകുപ്പ് മന്ത്രിക്ക് പരാതിനൽകിയെന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനുമാണ് എംപ്ലോയിസ് ഫെഡറേഷൻ്റെ തീരുമാനം.

Government order to pay huge amount for license renewal and safety course of water transport department employees

Enter AMP Embedded Script