ചൂടുകാലത്ത് കുടിവെള്ളത്തെയും വിശ്വസിക്കേണ്ട; ജാഗ്രത നിര്‍ദേശവുമായി വാട്ടർ അതോറിറ്റി

വേനൽകാലത്ത് കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റുമോ? വിശ്വസിക്കണമെങ്കിൽ കുറച്ച് ജാഗ്രത വേണമെന്നാണ് കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്‍റെ നിർദേശം. വേനലിൽ ക്രമാതീതമായി ഉയരുന്ന ഇ-കോളി ബാക്ടീരിയയും ഇരുമ്പിന്‍റെ അംശവും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് കാരണം.

മനുഷ്യവിസർജ്യത്തിൽ കാണുന്ന ഇ കോളി, കോളിഫോം ബാക്ടീരിയ അനുവദനീയമായതിൽ ഏറെ, അയണിന്‍റെ അംശവും കൂടുതൽ. ഞങ്ങൾ കൊണ്ടുപോയ സാമ്പിളിൽ മാത്രമല്ല പരിശോധനയ്ക്ക് എത്തുന്ന 90% സാമ്പിളും ഇത്തരത്തിൽ എന്ന് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ. കിണറ്റിലെ വെള്ളത്തിന്‍റെ അവസ്ഥ ഇതാണെങ്കിൽ ശീതള പാനീയങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്നതാണ് ആശങ്ക.

Enter AMP Embedded Script