കനത്ത ചൂട്; മത്സ്യ ലഭ്യത കുറഞ്ഞു; അഞ്ഞൂറോളം തൊഴിലാളികള്‍ ദുരിതത്തില്‍

കനത്ത ചൂടില്‍ പാലക്കാട് ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മല്‍സ്യ ഉല്‍പാദനത്തില്‍ വലിയ കുറവ്. ദിവസേന ഒന്നര ടണ്‍ മല്‍സ്യം വരെ ലഭിച്ചിരുന്ന മലമ്പുഴ ഡാമില്‍ 600 കിലോഗ്രാമില്‍ താഴെയായി. അഞ്ഞൂറിലേറെ തൊഴിലാളികളാണ് മീന്‍പിടിക്കാനാവാതെ കരയില്‍ ഇരിപ്പായത്.

ആഴങ്ങളിലെ മല്‍സ്യസമ്പത്ത് തേടിയാണ് യാത്ര. അന്നത്തിന് മുട്ടില്ലാതെ വേണ്ടുവോളം വലയില്‍ കുരുങ്ങിയിരുന്ന കട്​ലയും തിലോപ്പിയും രോഹുവുമെല്ലാം അപ്രത്യക്ഷമാവുകയാണ്. പൊള്ളുന്ന ചൂടില്‍ പലതും ശ്വാസം കിട്ടാതെ ചത്തുപോവുന്ന സാഹചര്യം. പ്രാണരക്ഷാര്‍ഥം ചെളിയിലേക്ക് ഊളിയിട്ട് പിടിതരാതെ നീങ്ങുന്നതും പതിവ്. മലമ്പുഴയില്‍ മാത്രം പതിവായി കിട്ടിയിരുന്ന മീനിന്റെ ലഭ്യത പകുതിയായി കുറഞ്ഞു. നാല്‍പ്പതിലധികം തൊഴിലാളികള്‍ മീന്‍പിടിക്കാനിറങ്ങാതെ വീട്ടിലിരിപ്പാണ്. 

മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, പോത്തുണ്ടി ഡാമുകളെ ആശ്രയിച്ച് കഴിയുന്ന അഞ്ഞൂറിലേറെ തൊഴിലാളികളാണ് ഊഴം കാത്ത് മീന്‍പിടിക്കാനിറങ്ങുന്നത്. അട്ടപ്പാടിയിലും, പറമ്പിക്കുളത്തും ആദിവാസികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കടല്‍ ഇല്ലാത്ത പാലക്കാട്ടേക്ക് അതിര്‍ത്തി കടന്ന് എത്തിയിരുന്ന വളര്‍ത്ത് മല്‍സ്യങ്ങളുടെ അളവിലും കാര്യമായ കുറവുണ്ട്.

Fish availability has declined in Malampuzha

Enter AMP Embedded Script