പൊള്ളുന്ന ചൂടാണ്; മഴയെത്തും മുന്‍പേ ചൂട് പിടിച്ച് കുട വിപണി

മഴ പെയ്താലേ പണ്ടൊക്കെ കുട വിപണി ഒന്നുഷാറാവൂ. എന്നാലിപ്പോള്‍ കനത്ത ചൂടും ഉഷ്ണതരംഗവും കാരണം മഴയെത്തും മുന്‍പ് തന്നെ കുട കച്ചവടം ചൂടുപിടിച്ചിരിക്കുകയാണ്. 

ചൂടാണ്. പൊള്ളുന്ന ചൂട്. ഈ ചൂടില്‍ കുട നല്‍കുന്ന രക്ഷാകവചം ചെറുതല്ല. മഴക്കാലത്തെ മാത്രം ആശ്രയിച്ചിരുന്ന കുട വിപണി ഈ വര്‍ഷം വേനലില്‍ തന്നെ സജീവമാണ്. മാര്‍ച്ച് അവസാനത്തോടെ കുട വാങ്ങാനെത്തുന്നവരുടെ എണ്ണം വന്‍തോതിലാണ് കൂടിയത്

200  മുതല്‍ 400 ന് മുകളിലാണ് വില. ത്രി ഫോള്‍ഡ്, ഫൈവ് ഫോള്‍ഡ് കുടകള്‍ക്ക് ആണ് ഡിമാന്‍ഡ് കൂടുതല്‍. പൊള്ളുന്ന ചൂടായതിനാല്‍ യു വി സംരക്ഷണമുള്ള കുടകള്‍ തിരഞ്ഞെടുക്കുന്നവരും കുറവല്ല.   സ്ത്രീകളാണ് കുട വാങ്ങാനെത്തുന്നവരിലേറെയും. പകല്‍ പുറത്തിറിങ്ങുമ്പോള്‍ കുട ഉപയോഗിക്കണമെന്ന അധികൃതരുടെ നിര്‍ദേശവും കുട വിപണിക്ക് അനുഗ്രഹമായി. 

umberlla-business