കെപിസിസി അധ്യക്ഷ സ്ഥാനം; സുധാകരന്റെ തിരിച്ചുവരവ് വൈകുന്നതില്‍ അമര്‍ഷം പുകയുന്നു

കെ.സുധാകരൻ കെ.പി.സി.സി അധ്യക്ഷയിലേക്ക് തിരിച്ചെത്താത്തതിൽ അനുയായികൾക്ക് അമർഷം. ഇന്നലെ കെ.പി.സി.സി യോഗത്തിന് ശേഷം ചുമതലയേൽക്കുമെന്ന് കരുതിയെങ്കിലും എ.ഐ.സി.സി നിർദേശം വരട്ടെയെന്ന് ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി നിലപാട് എടുത്തു. ആക്ടിങ് പ്രസിഡന്റ് പദവിയിലിരുന്ന് അച്ചടക്ക നടപടികൾ അടക്കം പിൻവലിച്ച എം.എം.ഹസന്റെ നടപടിയിലും അതൃപ്തി പുകയുന്നുണ്ട്. 

വോട്ടെടുപ്പ് കഴിഞ്ഞു. ഇനി എന്തിന് മാറി നിൽക്കണമെന്ന് എന്ന ചിന്തയിലാണ്  കെ.സുധാകരൻ ചുമതലയേൽക്കാൻ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. കെ.പി.സി.സി യോഗത്തിനിടെ സംഘടനാ ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണൻ പ്രമേയം അവതരിപ്പിച്ച് സുധാകരന്റെ ചുമതലയേൽക്കൽ നടത്താനായിരുന്നു ആലോചന. എന്നാൽ, ഹൈക്കമാൻഡ് നിർദേശം വരട്ടെയെന്ന നിലപാടാണ് ചാർജുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപാദാസ് മുൻഷി എടുത്തത്. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് പോരെ ചുമതലയേൽക്കലെന്നും ദാസ് മുൻഷി ചോദിച്ചതായാണ് വിവരം. ഏതായാലും, കണ്ണിന്റെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ  അടുത്താഴ്ച സുധാകരൻ ചുമതലയേൽക്കുമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി എം.എം.ഹസൻ കെ.പി.സി.സി യോഗം വിളിച്ചതിലും സുധാകര അനുകൂലികൾക്ക് അമർഷമുണ്ടായിരുന്നു.

ആക്ടിങ് പ്രസിഡന്റിന്റെ പദവി ഉപയോഗിച്ച്  പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെൻഡ് ചെയ്യപ്പെട്ട പല എ ഗ്രൂപ്പുകാരെയും തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഹസൻ തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തിലും നേതൃതലത്തിൽ ആലോചനയുണ്ടായില്ലെന്ന വിമർശനമുണ്ട്. തനിക്കെതിരെ പരസ്യ നിലപാെടടുത്ത എം.എ.ലത്തീഫിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് അടൂർ പ്രകാശ് ഇന്നലെ തുറന്നടിച്ചു. സുധാകരന്റെ മടങ്ങിവരവ് അനിശ്ചിത്വത്തിലേക്ക് നീങ്ങുമ്പോൾ പുതിയ പ്രശ്നങ്ങൾ ഉരുണ്ടുകൂടുകയാണ്. 

Enter AMP Embedded Script