മാമ്പഴമേളയിലൂടെ നാടിന് മധുരം പകര്‍ന്ന് ബ്ലെയ്സി; രുചിക്കാനും വാങ്ങാനും അവസരം

സ്വന്തം കൃഷിയിടത്തിലെ വിളവെടുപ്പിലൂടെ മാമ്പഴങ്ങളുടെ പ്രദർശനവും വില്‍പനയും ഒരുക്കി വനിതാ കർഷക. കൊല്ലം നീണ്ടകര സ്വദേശിനി ബ്ലെയ്‌സി ജോർജാണ് മാമ്പഴമേളയിലൂടെ മധുരം പകരുന്നത്.

നാടന്‍‌, വിദേശ ശ്രേണിയിലുളള മാവുകളിൽനിന്നു നേരിട്ട് ശേഖരിച്ച എഴുപതിലധികം തരം മാമ്പഴങ്ങളാണ് കാഴ്ചയും രുചിയുമാകുന്നത്. ദളവാപുരം അമ്പിളിമുക്ക് ദി ഫാം സ്റ്റോറി ഗാർഡൻ സെന്ററിലാണ് മാംഗോ ഫെസ്റ്റ്. ഓസ്ട്രേലിയൻ റെഡ്, ഹിമാപസന്ത് , കോട്ടൂർകോണം ഉള്‍പ്പെടെയുളള ഇനങ്ങള്‍ ഇവിടെയുണ്ട്. ഏറ്റവും പുതിയതും പരമ്പരാഗത ഇനങ്ങളും പരിചയപ്പെടുത്തുകയാണ്.  മാമ്പഴം രുചിക്കാനും വാങ്ങാനും സൗകര്യം. സംസ്ഥാന സർക്കാരിന്റെ മികച്ച വനിതാ കർഷകക്കുള്ള കർഷകതിലകം അവാർഡ് ജേതാവ് കൂടിയായ ബ്ലെയ്സി ജോർജാണ് മാമ്പഴമേള ഒരുക്കിയത്

പൂർണമായും ജൈവ കൃഷിയുളള പാലക്കാട് എരുത്തേമ്പതിയിലെ മാവിന്‍തോട്ടത്തില്‍ നിന്നാണ് മാങ്ങ കൂടുതലായി എത്തിച്ചത്. ചൂട് കൂടുതലായതിനാല്‍ ഇക്കുറി വിളവു കുറഞ്ഞത് വിപണിക്ക് തിരിച്ചടിയായി.  വ്യാവസായിക അടിസ്ഥാനത്തിൽ മാവ് കൃഷിയിലൂടെ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബ്ളെയ്സി ജോർജ്. 

Mango fest at kollam

Enter AMP Embedded Script