തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് മോഷണം; പണവും മൊബൈല്‍ഫോണും കവര്‍ന്നു

കൊല്ലം കൊട്ടിയത്ത് തമിഴ്നാട്ടുകാരായ തൊഴിലാളികള്‍ താമസിക്കുന്നയിടത്ത് മോഷണം. പണവും മൊബൈല്‍ഫോണും കവര്‍ന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി. കൊട്ടിയം പറക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴം ഉച്ചയ്ക്കാണ് മോഷണം നടന്നത്. തൊഴിലാളികൾ മറ്റൊരിടത്ത് വിശ്രമത്തിലായിരുന്നുപ്പോഴായിരുന്നു കവർച്ച. ഇഎസ്ഐ ജംക്‌ഷനിലെ ചായക്കടയിൽ ജോലി ചെയ്യുന്ന തമിഴ്നാട്ടുകാരനായ മദനൻ, സുഹൃത്ത് മുത്ത് എന്നിവരുടെ മുറിയിലാണ് മോഷ്ടാവ് കയറിയത്.

ഇരുപതിനായിരം രൂപയും രണ്ടു മൊബൈല്‍ ഫോണുകളും കവര്‍ന്നു. പണം അടങ്ങിയ വഞ്ചിയും കൊണ്ടുപോയി. മോഷ്ടാവ് മുറികളിലേക്ക് കയറിപ്പോകുന്നതായി സിസിസിടി ദൃശ്യങ്ങളിൽ കാണാം. കെട്ടിടത്തിലെ മറ്റ് മുറികളിലും മോഷണശ്രമമുണ്ടായി. കൊട്ടിയത്ത് മാത്രമല്ല തൊഴിലാളികള്‍ താമസിക്കുന്ന ഉമയനല്ലൂരിലും മോഷണം പതിവാണെന്നാണ് പരാതി.

Theft where Tamil Nadu workers live