18 വോട്ടർമാര്‍ക്ക് ഒരു ബൂത്ത്; ഒരുങ്ങി രാമന്‍തുരുത്ത്

18 വോട്ടർമാരെയും കാത്ത് കൊച്ചി നഗരത്തിൽ ഒരിടത്ത് ഇക്കുറിയും പോളിങ് ബൂത്ത് ഒരുങ്ങിയിട്ടുണ്ട്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് പിൻവശത്തുള്ള രാമൻ തുരുത്തിലാണ് പതിനെട്ട് വോട്ടർമാർക്ക് മാത്രമായൊരു ബൂത്ത് .

വോട്ടർമാർ എത്രയുണ്ട് എന്നതല്ല കാര്യം.  രാമൻ തുരുത്തിൽ ഇക്കുറിയും പോളിങ് ബൂത്ത് തയ്യാറാണ്.  താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.  ഇന്ന് ഉച്ചയോടെ നാല് പോളിങ് ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും രാമൻ തുരുത്തിൽ എത്തി. ഒപ്പം ജനറേറ്റർ അടക്കമുള്ള സജ്ജീകരണങ്ങളും. 18 പേരാണ് ഈ ബൂത്തിലെ വോട്ടർമാർ. എന്നാൽ തുരുത്തിൽ ആകെ രണ്ടു കുടുംബങ്ങളാണ് താമസം. ബാക്കിയുള്ളവർ താമസം മാറിപ്പോയെങ്കിലും വോട്ട് ചെയ്യാനായി നാളെ ഇവിടെ എത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 100% പോളിംഗ് ആണ് ഇവിടെ രേഖപ്പെടുത്തിയത്. ഒരു വോട്ടർ വിദേശത്തായതിനാൽ ഇക്കുറി 100% പോളിങ്ങിനുള്ള സാധ്യത ഇല്ലെന്നാണ് വിവരം. എങ്കിലും ജനാധിപത്യത്തിലെ ഏറ്റവും പ്രധാന കടമ നിറവേറ്റാൻ പരമാവധി പേർ ഇക്കുറിയും ഇവിടത്തെ ബൂത്തിൽ എത്തും എന്ന് തന്നെയാണ്തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ramanthuruth election

Enter AMP Embedded Script