ഗ്രാമത്തില്‍ നീന്തലറിയാത്ത ഒരു കുഞ്ഞുപോലുമുണ്ടാകരുത്; മാതൃകയായി പരിശീലനം

ഒരു ഗ്രാമത്തിലെ കുട്ടികളെല്ലാം നീന്തൽ പഠിച്ചാലെങ്ങനെയുണ്ടാകും? എന്നാൽ അത്തരമൊരു ലക്ഷ്യത്തിലാണ് പാലമേൽ ഗ്രാമപഞ്ചായത്ത്. ആദ്യ ഘട്ടമായി പഞ്ചായത്തിലെ ആൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.

ഏപ്രിൽ 3ന് തുടങ്ങിയ പരിശീലനം 10 ദിവസം പിന്നിടുമ്പോൾ 100ലധികം കുട്ടികളാണ് നീന്തൽ വരുതിയിലാക്കിയത്. വെള്ളം കണ്ടാൽ ഇപ്പോൾ എല്ലാവർക്കും ഒരേ ആവേശം. വിവിധ ബാച്ചുകളായി തിരിച്ചാണ് പരിശീലനം. കൊല്ലം മൺറോതുരുത്ത് സ്വദേശി സന്തോഷ് അടൂരാനാണ് പരിശീലകൻ. പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്. അടുത്തഘട്ടത്തിൽ പെൺകുട്ടികൾക്കും പരിശീലനം നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഒരുലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയത്.

Swimming practice for children conducted by Palamel Panchayat.

Enter AMP Embedded Script