സ്വയംരക്ഷയ്ക്ക് അവധികാല നീന്തൽ പരിശീലനവുമായി കാസര്‍കോടന്‍ ഗ്രാമം

ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മാതൃകയായി കാസർകോട് കൊളത്തൂരിലെ നീന്തൽ പരിശീലനം. നാട്ടിലെ വായനശാലയാണ് ഈ ആശയത്തിന് പിന്നിൽ. അവധിക്കാലം ഉല്ലാസമാക്കി വേനൽ വറുതിയിൽ നീന്തിത്തുടിക്കുകയാണ് കുട്ടികളും. കാസർകോട്ടെ കുട്ടികൾ അവധിക്കാലം ആഘോഷിക്കുകയാണ്. മുങ്ങിയും പൊങ്ങിയും തുള്ളിച്ചാടിയും ഈ വേനൽക്കാലത്ത് പാണ്ടിക്കണ്ടം പുഴയിലൂടെ നീന്തി തുടിക്കുകയാണ് കുട്ടികൾ...

22 ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്രീയ രീതിയിലുള്ള പരിശീലനം. സൗജന്യ പരിശീലനവുമായി പരിശീലകൻ ശശിധരൻ.  അജയൻ കളവയൽ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പരിശീലനം. സ്വയരക്ഷയ്ക്കൊപ്പം സമൂഹത്തിൻറെ രക്ഷയും മുന്നിൽ കാണുന്ന പുതുതലമുറയുടെ ഈ പരിശ്രമവും പരിശീലനവും നാളേക്കുള്ള മാതൃകയാണ്.