പക്ഷികൾക്കും ജീവജാലങ്ങൾക്കും കരുതല്‍; കുടിനീര്‍ നല്‍‌കുന്ന നന്മ

ആലപ്പുഴ കഞ്ഞിക്കുഴിയിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളമൊരുക്കി നൻമയുടെ കരുതൽ. കുടുംബശ്രീ പ്രവർത്തകരാണ് വീട്ടുപരിസരങ്ങളിലും കാവുകളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്.

കൊടുംവേനലിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും സ്വാഭാവിക ദാഹജലം ലഭിക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ കരുതലൊരുക്കിയയത്. പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയഞ്ച് കുടുംബശ്രീ യൂണിറ്റുകളാണ് അനുയോജ്യമായ സ്ഥലങ്ങളിൽ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളം ഒരുക്കുന്നത്. 

വീട്ടുപരിസരങ്ങളിലും കാവുകളിലും പൊതു സ്ഥലങ്ങളിലുമാണ് കുടിനീർ പാത്രങ്ങൾ വയ്ക്കുന്നത്. ഒരിക്കൽ എത്തുന്ന പക്ഷികൾ പതിവായി വെള്ളം കുടിക്കാനെത്തുന്നുണ്ടെന്നും ഇവർ പറയുന്നു.

Enter AMP Embedded Script