പുഴ വറ്റിവരണ്ടു; ഒരുതുള്ളി വെള്ളമില്ലാത്ത കിണറുകൾ; ദുരിതം

കടുത്ത വേനലിൽ കാസർകോട് ചിത്താരിയിലും പൂച്ചക്കാടും വരൾച്ച രൂക്ഷം. പ്രദേശത്തെ മുഴുവൻ കിണറുകളും കുളങ്ങളും വറ്റിവരണ്ടു. വേനലിനൊപ്പം ആശാസ്ത്രീയമായ തടയണ നിർമാണമാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. 

ചിത്താരി പുഴ വറ്റിവരണ്ടു. പുഴയ്ക്കൊപ്പം പുഴയോരത്തെ കിണറുകളും കുളങ്ങളും വറ്റി, ഒരുതുള്ളി വെള്ളം പോലും ഇല്ലാത്ത കിണറുകൾ. പുഴയിൽ പുതിയ തടയണയുടെ നിർമാണം തുടങ്ങിയിട്ടുണ്ട്. ഇതിനായി പ്ലാസ്റ്റിക് ബാഗുകളിൽ മണ്ണ് നിറച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു. ഇതോടെ കടൽ വെള്ളം പുഴയിലേക്ക് കയറാതായി. 

ഈ നിർമാണരീതിയാണ് ജലക്ഷാമത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. തടയണ നിർമാണം നാടിന് ആവശ്യമാണെന്ന നിലപാട് തന്നെയാണ് നാട്ടുകാർക്ക്. എന്നാൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ ഇടപെട്ടേ തീരൂ.

Kasargod water crisis.