പമ്പയിലെ ദേവസ്വംബോര്‍ഡ് പമ്പ് കാലി; വലഞ്ഞ് തീര്‍ത്ഥാടകര്‍

പത്തനംതിട്ട നിലയ്ക്കലിലെ ദേവസ്വംബോര്‍ഡ് പമ്പ് സ്വാമി അയ്യപ്പ ഫ്യൂവല്‍സില്‍ ഇന്ധനം തീര്‍ന്നിട്ട് രണ്ടുദിവസം. തീര്‍ഥാടകരുടെ തിരക്കുളള സമയമായിട്ടും ഇന്ധനം വരുത്താനും ദേവസ്വബോര്‍ഡ് നടപടി സ്വീകരിക്കുന്നില്ല

ഇന്ന് ശബരിമല ഉല്‍സവത്തിന് സമാപനം കുറിച്ച് പമ്പയില്‍ ആറാട്ടായിരുന്നു. നിറയെ തീര്‍ഥാടകരുള്ള സമയം. പക്ഷേ തിരക്കേറിയ സമയത്തും പമ്പയിലെ ദേവസ്വംബോര്‍ഡ് പമ്പ് കാലിയാണ്. പമ്പയിലെ പമ്പിലും ഇടയ്ക്ക് ക്ഷാമംഉണ്ട്. നിലയ്ക്കല്‍ പമ്പ് ഉണ്ടല്ലോ എന്നു കരുതി വരുന്ന ഇതരസംസ്ഥാന തീര്‍ഥാടകര്‍ അടക്കമാണ് വലയുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് വരുമ്പോഴോ കയറുമ്പോഴേ നിലയ്ക്കലില്‍ നിന്ന് ഇന്ധനം നിറയ്ക്കാം ന്നു കരുതി വന്നവരാണ് കുടുങ്ങിയത്. 15 കിലോമീറ്ററില്‍ അധികം സഞ്ചരിച്ചാലേ വേറെ പമ്പുള്ളു. ഇന്ധനം തീര്‍ന്ന് വനമേഖലയില്‍ കുടുങ്ങിപ്പോകുമോ എന്നാണ് ആശങ്ക

കഴിഞ്ഞ ഡിസംബറില്‍ നിലയ്ക്കല്‍ പമ്പില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. ദേവസ്വംബോര്‍ഡ് ജീവനക്കാരനായ മലയിന്‍കീഴ് സ്വദേശി അനൂപിനായിരുന്നു മേല്‍നോട്ടച്ചുമതല. ഇയാള്‍ ജയിലില്‍ ആയശേഷം കൃത്യമായി മറ്റൊരാളെ ചുമതല ഏല്‍പ്പിക്കാഞ്ഞതാണ് പ്രശ്നമായത്

No fuel in devaswom board pumb in pampa

Enter AMP Embedded Script