മേല്‍ശാന്തിയായി അബ്രാഹ്മണരെ പരിഗണിക്കണമെന്ന ഹര്‍ജി തള്ളി; ദേവസ്വം വിജ്ഞാപനം ശരിവച്ചു

ഫയല്‍ ചിത്രം

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം ശരിവച്ച് ഹൈക്കോടതി. മേല്‍ശാന്തി നിയമനത്തില്‍ അബ്രാഹ്മണരെ പരിഗണിക്കണമെന്ന ഹര്‍ജി തള്ളി.  കോട്ടയം സ്വദേശി വിഷ്ണു നാരായണൻ അടക്കം 6 പേരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, പി.അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ദേവസ്വം വിധി പറഞ്ഞത്.

The High Court upheld the Devaswom Board notification