ശബരിമല വിടാതെ പത്തനംതിട്ട; വാക്പോരുമായി എല്‍ഡിഎഫും എന്‍ഡിഎയും

ശബരിമല വിടാതെ പത്തനംതിട്ടയിലെ പ്രചാരണം. ഒരുവര്‍ഷത്തിനുള്ള സമഗ്ര വികസന പ്ലാന്‍ തയാറാക്കുമെന്നാണ് ഇടത് സ്ഥാനാര്‍ഥി  തോമസ് ഐസക്കിന്‍റെ വാഗ്ദാനം. ധനമന്ത്രിയായിരിക്കെ ചെയ്യാത്തതാണ് ഇപ്പോള്‍ പറയുന്നതെന്ന് യുഡിഎഫും ശബരിമല നാമജപഘോഷയാത്രയെ അപമാനിച്ചയാളാണ് തോമസ് ഐസക്കെന്ന് ബിജെപിയും ആരോപിച്ചു.  

തീര്‍ഥാടകര്‍ക്ക് പമ്പയിലടക്കം മെച്ചപ്പെട്ട സൗകര്യം ഒരുക്കുക. ഇടത്താവളങ്ങള്ഡ കിഫ്ബി വഴി അതിവേഗം ഏറ്റെടുത്തു പൂര്‍ത്തികരിക്കുക. വിമാനത്താവളം റോഡ് എന്നിവയിലും അതിവേഗ നടപടി. എല്ലാം ഒരുവര്‍ഷത്തിനകം തയാറാക്കും എന്ന് തോമസ് ഐസക്. രണ്ടു വട്ടം ധനമന്ത്രി ആയിരുന്നപ്പോള്‍ ഇതൊന്നും ഓര്‍മ വന്നില്ലേയെന്ന് യുഡിഎഫ് ചോദിക്കു. ശബരിമല തിരിച്ചടിയാകുമെന്ന് വന്നപ്പോള്‍ നാടകം കളിക്കുകയാണ്

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാരിലെ അംഗമായിരുന്നു തോമസ് ഐസക്കെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍റണി ആരോപിച്ചു. ആലപ്പുഴയെ വന്‍നഗരമാക്കുമെന്നു വാഗ്ദാനം ചെയ്തപോലെയുള്ള തട്ടിപ്പാണ് ഇതും.  ശബരിമല വിഷയം അവസാനിച്ചിട്ടില്ല എന്നായിരുന്നു യുഡിഎഫ്, എന്‍ഡിഎ നിലപാട്. ശബരിമല വിഷയം കഴിഞ്ഞെന്ന ഇടത് നിലപാടിനിടെയാണ് സമഗ്ര വികസന പ്ലാനുമായി തോമസ് ഐസക് എത്തിയത്. സമഗ്രവികസനത്തിന് കേന്ദ്രസര്‍ക്കാരിനെ കഴിയൂ എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.  

Sabarimala main topic in pathanamthitta loksabha election 2024

Enter AMP Embedded Script