കര്‍ഷകശ്രീ കാര്‍ഷികമേളയ്ക്ക് മലപ്പുറത്ത് തുടക്കം

മലയാള മനോരമ കര്‍ഷകശ്രീ കാര്‍ഷികമേളയ്ക്ക്  മലപ്പുറത്ത് തുടക്കമായി. എംഎസ്പി മൈതാനിയില്‍ ജില്ലാ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്തു. പുതിയ വിത്തിനങ്ങള്‍, കൃഷി രീതികള്‍, യന്ത്രോപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങി കാര്‍ഷിക രംഗത്തുണ്ടാകുന്ന നൂതനാശയങ്ങള്‍ പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകള്‍ മേളയിലുണ്ട്. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാ സാംസ്കാരിക സമ്മേളനങ്ങളും പരിപാടിയുടെ ഭാഗമായുണ്ട്. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ കര്‍ഷകശ്രീ പുരസ്കാര ജേതാവ് കണ്ണൂർ ചെറുപുഴ സ്വദേശി പി.ബി. അനീഷ് അവാർഡ് ഏറ്റുവാങ്ങും.

Malappuram karshakasree karshikamela

Enter AMP Embedded Script