മന്ത്രിസഭ പുനഃസംഘടന; നവംബറിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍

മന്ത്രിസഭ പുനഃസംഘടന നവംബറിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനായി വീണ്ടും ഇടതുമുന്നണി യോഗം ചേരും. എല്‍.ജെ.ഡിയുമായി ഉഭയകക്ഷി നടത്താനാണ് തീരുമാനം. ഇതേ സമയം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എല്‍.ജെ.ഡി വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടനയെകുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ഇടതുമുന്നണി യോഗമെങ്കിലും വിഷയം ഇത്തവണ ചര്‍ച്ച ചെയ്തില്ല. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനല്‍കിയിരിക്കുന്ന എല്‍.ജെ.ഡിയോട് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍തീരുമാനം അനുസരിച്ച് പുനഃസംഘടന നടക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഇ.പി.ജയരാജന്‍ പറഞ്ഞു.  മന്ത്രിമാരുടെ എണ്ണം കൂട്ടാന്‍ കഴിയില്ല. 

മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുന്നണി യോഗം കഴിഞ്ഞിറങ്ങിയ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തിനായി കോവൂര്‍ കുഞ്ഞുമോനും കത്ത് നല്‍കിയിരുന്നെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജയരാജന്‍. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനകീയ സദസ് വിജയിപ്പിക്കാന്‍ ബൂത്തുതലത്തില്‍ സമിതികള്‍ രൂപീകരിക്കാനും എല്‍.ഡി.എഫ് യോഗം തീരുമാനിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കും ഈ കമ്മിറ്റി കടക്കും.

LDF Convenor EP Jayarajan said that the Cabinet will be reshuffled in November

Enter AMP Embedded Script