ഇ.പി തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി; രാജി ആവശ്യപ്പെടാന്‍ ആലോചന

ബി.ജെ.പി നേതാവ് ജാവദേക്കറുമായുള്ള ബന്ധത്തില്‍ മുന്നണിക്കുള്ളിലും ഇ.പി.ജയരാജന്‍ ഒറ്റപ്പെടുന്നു. ജയരാജന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സി.പി.ഐ. ബി.ജെ.പിയിലേക്ക് ഇതര പാര്‍ട്ടി നേതാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന പ്രകാശ് ജാവഡേക്കറെ ഇ.പി.ജയരാജന്‍ കണ്ടത് തെറ്റ്. അത് വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയത് ഇടത് മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു. അതിനാല്‍ ഈ വിഷയം സി.പി.എമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നാണ് സി.പി.ഐ നിലപാട്. ഇ.പി കണ്‍വീനര്‍ സ്ഥാനം സ്വയം ഒഴിയുകയോ സി.പി.എം നീക്കുകയോ ചെയ്തില്ലങ്കില്‍ രാജി ആവശ്യപ്പെടാനാണ് സി.പി.ഐ ആലോചന.

CPI unhappy with EP Jayarajan continuing as LDF convener