കെ.വിദ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കാലടി സംസ്കൃത സർവകലാശാല

മുൻ SFI നേതാവ് കെ.വിദ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കാലടി സംസ്കൃത സർവകലാശാല. വിദ്യയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ലീഗൽ സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിദ്യക്ക് പിഎച്ച്ഡിക്ക് പ്രവേശനം നൽകിയത് ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണെന്ന രേഖകളും പുറത്തുവന്നു.

കെ വിദ്യയുടെ ഗവേഷണ ഗൈഡ് ആയിരുന്ന ബിജു.എക്സ്.മലയിലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല സമഗ്ര അന്വേഷണം പ്രഖ്യാപിച്ചത്. വിദ്യക്കെതിരായ വ്യാജരേഖ കേസ്, പി.എച്ച്.ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ എന്നിവ അന്വേഷണ വിധേയമാക്കും. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി വൈസ് ചാൻസിലർ ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മനോരമ ന്യൂസിന്റെ ലഭിച്ചു.

അതിനിടെ വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്തുവന്നു. ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് വിദ്യക്ക് കാലടി സംസ്കൃത സർവകലാശാല പ്രവേശനം നൽകിയത്. നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ ആയിരുന്നു ഹൈക്കോടതി നിർദ്ദേശമെങ്കിലും നിയമമൊക്കെ സർവ്വകലാശാല കാറ്റിൽ പറത്തി. സീറ്റുകളുടെ എണ്ണം പത്തിൽ നിന്നും 15 ആയി വർധിപ്പിച്ചു. സംവരണം അട്ടിമറിച്ച് പതിനഞ്ചാമതായി വിദ്യയെ തിരുകി കയറ്റി. യഥാർത്ഥത്തിൽ ആ പട്ടികയിൽ പ്രവേശനം ലഭിക്കേണ്ട സംവരണ വിഭാഗത്തിൽ നിന്നുള്ള അപേക്ഷക പുറത്തും. വിദ്യയുടെ പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് SC/ST സെൽ കണ്ടെത്തിയിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശിനി എസ്.വർഷ റജിസ്ട്രാർക്ക് പരാതി നൽകുകയും ചെയ്തു. വിദ്യയുടെ പ്രവേശനം റദ്ദാക്കി സംവരണ വിഭാഗത്തിൽ നിന്നുള്ള തനിക്ക് അർഹതപ്പെട്ട പ്രവേശനം അനുവദിക്കണം എന്നായിരുന്നു പരാതി. 

വിഷയത്തിൽ അന്വേഷണം അനിവാര്യമെന്ന് എസ്.വർഷ പറഞ്ഞു

kaladi Sanskrit University announces investigation against former SFI leader K. Vidya

Enter AMP Embedded Script