സര്‍ക്കാര്‍ വഞ്ചിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കി; വന്‍ കളിയെന്ന് കുടുംബം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കിയതിനെതിരെ സിദ്ധാര്‍ഥന്‍റെ പിതാവ് രംഗത്ത്. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി റദ്ദാക്കല്‍ പ്രതീക്ഷിച്ചതെന്ന് ജയപ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു. വി.സിയുടെ നടപടിക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്നും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് കുടുംബത്തിന്‍റെ വാ മൂടിക്കെട്ടാനാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സമരമിരിക്കുമെന്ന് ജയപ്രകാശ് പറഞ്ഞു. പ്രതികളെ രക്ഷിക്കാന്‍ വന്‍ കളി നടക്കുന്നതായി സിദ്ധാര്‍ഥന്‍റെ അമ്മ ഷീബ മനോരമ ന്യൂസിനോട്. രണ്ടുദിവസത്തിനകം മുഖ്യമന്ത്രിയുടെ വീട്ടില്‍ സമരമിരിക്കുമെന്നും ഷീബ പറഞ്ഞു.

സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി വി.സി റദ്ദാക്കിയത് പിന്‍വലിക്കണം. വിസിയുടെ നീക്കം ഉന്നതരുടെ മക്കളെ രക്ഷിക്കാനാണ്. സിബിഐ എത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

Sidharth parents against government