സ്വപ്ന സാക്ഷാത്കാരം; കലാമണ്ഡലത്തില്‍ പുതുചരിത്രം കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി. ഏറെക്കാലമായി മനസിലുണ്ടായിരുന്ന സ്വപ്നം യാഥാർഥ്യമായെന്ന് രാമകൃഷ്ണൻ പറഞ്ഞു.   

കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചു. അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു. മുമ്പെങ്ങും മോഹിനിയാട്ടം ആസ്വദിക്കാൻ ഇത്രയും പ്രൗഡഗംഭീരമായ സദസ് ഉണ്ടായിട്ടില്ല. ആർഎൽ. വി രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർഥിയായിരുന്നു. എന്നിട്ടും, ഇവിടെ ഇതുവരെ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നർത്തകി സത്യഭാമയുടെ വിവാദ പരാമർശം സമൂഹം ഏറ്റെടുത്തതിന് പിന്നാലെയാണ് അവസരം കിട്ടിയത്. കലാമണ്ഡലത്തിലെ എസ്.എഫ്.ഐ വിദ്യാർഥികളാണ് രാമകൃഷ്ണനെ ക്ഷണിച്ചത്. 

മൂന്ന് കീർത്തനങ്ങൾ . മൂന്നു ഘട്ടങ്ങളിലായി അവതരിപ്പിച്ച മോഹിനിയാട്ടം അരമണിക്കൂർ നീണ്ടു നിന്നു. പുരുഷ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതായിരുന്നു രാമകൃഷ്ണൻ്റെ മോഹിനിയാട്ടം. കലാമണ്ഡലം വൈസ് ചാൻസലർ പി. അനന്തകൃഷ്ണൻ , റജിസ്ട്രാർ പി. രാജേഷ് കുമാറും മോഹിനിയാട്ടം ആസ്വദക്കാൻ കൂത്തമ്പലത്തിൽ ഉടനീളം ഉണ്ടായിരുന്നു. നിറത്തിൻ്റെ പേരിൽ തുടങ്ങിയ വിമർശനം കലാരംഗത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിൻ്റെ തെളിവാണ് കൂത്തമ്പലത്തിൽ അരങ്ങേറിയ ആർ.എൽ.വി രാമകൃഷ്ണൻ്റെ മോഹിനിയാട്ടം.

RLV Ramakrishnan's Mohiniyattam was staged at Kalamandalam

Enter AMP Embedded Script