ദിവസം അഞ്ചായിട്ടും വിദ്യയെ ചോദ്യം ചെയ്തില്ല; അന്വേഷണത്തിൽ മെല്ലെപ്പോക്ക്

എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണത്തിൽ പൊലീസിന് മെല്ലെപ്പോക്ക്. പരാതി ലഭിച്ച് അഞ്ചുദിവസമായിട്ടും വിദ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വിദ്യ കാലടി സർവകശാല ഹോസ്റ്റലിൽ ഉണ്ടെന്നും, പൊലീസ് വിദ്യയെ സംരക്ഷിക്കുകയാണെന്നും കെ.എസ്.യു ആരോപിച്ചു.

വ്യാജരേഖ കേസിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത് തിങ്കളാഴ്ച. ചൊവ്വാഴ്ച കേസ് റജിസ്റ്റർ ചെയ്തെങ്കിലും വിദ്യയെ ചോദ്യം ചെയ്യാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. മൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് വിദ്യക്കെതിരെ കേസുള്ളത്. സമാനമായ കേസുകൾ ആയതിനാൽ കേന്ദ്രീകൃത അന്വേഷണസംഘം രൂപീകരിക്കുകയാണ് സാധാരണ നിലയിൽ ചെയ്യാറുള്ളത്. എന്നാൽ അതിനുള്ള നടപടികളില്ല. വിദ്യ എവിടെയെന്ന്  അറിയില്ല. കാലടി സർവകലാശാലയുടെ റിസർച്ച് ഹോസ്റ്റലിൽ ഉണ്ടെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സംവരണം അട്ടിമറിച്ച് വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം അനുവദിച്ചതിനെതിരെ സർവകലാശാലയിലേക്ക് കെഎസ്‌യു പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

വിദ്യ ഹോസ്റ്റലിൽ ഉണ്ടെന്ന് പലതവണ പറഞ്ഞിട്ടും പരിശോധന നടത്താൻ പോലീസ് തയ്യാറായില്ലെന്ന് കെ.എസ്.യു ആരോപിച്ചു

Enter AMP Embedded Script