സിനിമ മേഖലയിൽ ലഹരി തടയണ്ടേ?; നിലപാടിൽ ആത്മാർഥത എത്രത്തോളം?

സിനിമ മേഖലയിലെ ലഹരി മരുന്നുപയോഗം വീണ്ടും വാർത്തകളിൽ നിറയുകയാണ്.സംവിധായകന്‍ നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍മുറിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്തെത്തിയതോടെയാണ് വീണ്ടും ഈ വിഷയം വാർത്തകളിൽ നിറയുന്നത്.ഫെഫ്ക ആരോപിക്കുന്നതുപോലെ വ്യാജ വിവരം നൽകി സ്ഥാപിത താൽപര്യക്കാർ   ആരെങ്കിലും റെയ്ഡിന്  കളമൊരുക്കിയതാണോ?അങ്ങനെ ഒരു നീക്കം നടത്തിയവർക്ക് സിനിമാ മേഖലയിലെ ലഹരിക്കെതിരെയുള്ള നീക്കത്തെ അട്ടിമറിക്കുക എന്ന താല്പര്യമുണ്ടായിരുന്നോ?ഷാഡോ പോലീസിനെ ലൊക്കേഷനിൽ അനുവദിക്കാൻ കഴിയില്ലെന്ന ഫെഫ്കയുടെ നിലപാട് നിയമസംവിധാനത്തോടുള്ള വെല്ലുവിളിയാണോ?സിനിമ രംഗത്ത് ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കൈയിലുണ്ട് എന്ന് നിർമാതാക്കളുടെ സംഘടന പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും അവരുടെ ഭാഗത്തു നിന്ന് എന്തു നീക്കം ഉണ്ടായി.ലഹരി ഉപയോഗിക്കുന്ന രണ്ടു നടന്മാരെ കുറിച്ച് മറ്റു രണ്ടു നടന്മാർ പരസ്യമായി പറഞ്ഞിട്ടും അതിനെക്കുറിച്ചൊരന്വേഷണവും നടത്താത്ത എക്സ്സൈസും പോലീസും എന്തു സന്ദേശമാണ് നൽകുന്നത്. ലഹരിക്കെതിരെയുള്ള സിനിമാക്കാരുടെ നിലപാടിലെ ആത്മാർഥത എത്രത്തോളം? ടോക്കിങ് പോയിന്റിൽ നമുക്ക് സംസാരിക്കാം  ലഹരിക്ക് കട്ട് പറയേണ്ടേ? 

Enter AMP Embedded Script