തമിഴ്നാട് അരിക്കൊമ്പനെ കീഴടക്കിയോ ? ഇനിയെന്ത്?

ജനജീവതം ദുസ്സഹമായപ്പോഴാണ്, പൊറുതിമുട്ടിയപ്പോഴാണ് ഏറെ പരിശ്രമിച്ച് പിടിച്ച് ചിന്നക്കനാലില്‍ നിന്ന് കുമളയിലെ ഉള്‍ക്കാട്ടില്‍ അരിക്കൊമ്പനെ കൊണ്ടുപോയിവിടുന്നത്. അന്ന് ബൂസ്റ്ററടക്കം അഞ്ചോ ഏഴോ ഡോസ് മയക്കുവെടിയേറ്റ ആന ഒന്നരമാസത്തിനുള്ളില്‍ ഇന്ന് വീണ്ടും തമിഴ്നാടിന്‍റെ രണ്ട് ഡോസ് കൂടി ഏറ്റു. തുമ്പിക്കയ്യിലൊരു വലിയ മുറിവുണ്ട്. മനുഷ്യരെപ്പോലെ ആനയും അനുഭവിക്കുന്നുണ്ടെന്ന് ചുരുക്കം. അങ്ങനെ, ഇന്ന് അനിമല്‍ ആബുലന്‍സിലിട്ട് മറ്റൊരു ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോകവെ, മദ്രാസ് ഹൈക്കോടതി ഇടപെടല്‍. ആനയെ ഇന്ന് കാട്ടില്‍ വിടരുതെന്ന് കോടതി. അനിശ്ചിതത്വം.  ഒടുവില്‍ ആനയുടെ ആരോഗ്യസ്ഥിതി അടക്കം തമിഴ്നാട് വനം വകുപ്പ് ബോധിപ്പിച്ചതോടെ കോടതി നിലപാട് മാറ്റി.  കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ ആനയെ ഇപ്പോള്‍ വിട്ടയക്കാന്‍ പോകുന്നു  തമിഴ്നാട് . അപ്പോഴും പ്രശ്നം. തൊട്ടടുത്ത് ജനവാസമുണ്ട്, അവര്‍ക്ക് പ്രതിഷേധമുണ്ട്, അവരുടെ ഭാവി എന്താണ് ? യഥാര്‍ഥത്തില്‍.. ഇപ്പോള്‍ ആനയോ, ചിലതരം ആനപ്രേമമോ,  വിവിധ ഇടങ്ങളില്‍ നിന്നുള്ള ഇടപെടലോ പ്രശ്നം ?.. നോക്കാം, ഇത് ടോക്കിങ് പോയ്ന്‍റ

Enter AMP Embedded Script