കഞ്ചിക്കോട് ബെമൽ വിൽക്കാൻ നീക്കം; തൊഴിലാളികളുടെ സമരം 700 ദിവസം പിന്നിട്ടു

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ബെമൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തിരുമാനത്തിനെതിരെ തൊഴിലാളികളുടെ അനിശ്ചിതകാല സമരം 700 ദിവസം പിന്നിട്ടു. രാഷ്ട്രപതിക്ക് ഒരു ലക്ഷം തൊഴിലാളികള്‍ ഒപ്പിട്ട ദയാഹര്‍ജി സമര്‍‍പ്പിക്കും. 

അയ്യായിരം കോടി ആസ്തിയുള്ള ബെമല്‍ വെറും 1800 കോടിക്കാണ് കേന്ദ്രം വില്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത് നീതികരിക്കാനാവില്ല. കഴിഞ്ഞ 23 മാസമായി തൊഴിലാളികള്‍ നടത്തുന്ന സമരം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ബോധപൂര്‍വം തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും എ.കെ.ബാലന്‍.  

രാജ്യസുരക്ഷയുടെ സുപ്രധാന പങ്ക് വഹിക്കുന്നതും കാർഗിൽ യുദ്ധവിജയത്തിലെ സൈനികരുടെ സുരക്ഷിതവാഹനങ്ങളും ബെമലിലാണ് നിര്‍മിച്ചത്. 2021 ജനവരി നാലിനാണ് കേന്ദ്രസര്‍ക്കാര്‍ ബെമൽ വിൽക്കാനുള്ള താൽപര്യപത്രം ക്ഷണിച്ചത്. തൊഴിലാളികൾ 2021 ജനുവരി 6 മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. രാജ്യ സുരക്ഷ മാനിച്ച് ബെമൽ വിൽപ്പന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്. 

Enter AMP Embedded Script