പിടിമുറുക്കുന്ന ലഹരിമാഫിയ; കലാലയങ്ങളെ ആര് സംരക്ഷിക്കും?

വയനാട് മേപ്പാടി പോളിടെക്നിക്കിലെ വിദ്യാര്‍ഥി സംഘട്ടനത്തിന്‍റെ ദൃശ്യങ്ങളാണിത്.. എസ്എഫ്ഐ നേതാവ് അപര്‍ണയ്ക്ക് ഗുരുതര പരുക്കേറ്റു..  മറ്റുപലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അതിനുപുറമെയാണ് പുറത്തും അക്രമം.. വെല്ലുവിളി.. കഴിഞ്ഞദിവസം അഭിനവ് എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച് അവശനാക്കി.. സംഘര്‍ഷത്തിന് അടിസ്ഥാന കാരണം ലഹരിയാണെന്നാണ് അറിയുന്നത്. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  കൊല്ലം എസ്എന്‍ കോളജിലും സംഘര്‍ഷമുണ്ടായി. അവിടെയും ലഹരി ഉപയോഗം ഒരു വിഷയമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്..   നമ്മുടെ വിഷയവും അതാണ്..  സിന്തറ്റിക് ലഹരി ഉള്‍പ്പെടെയുള്ളവ നമ്മുടെ നാട്ടില്‍ വേരാഴ്ത്തിക്കഴിഞ്ഞു. കലാലയങ്ങളെ ലഹരിയുടെ കേന്ദ്രമാക്കുമ്പോള്‍ നശിച്ചുപോകുന്നത് ഒരു തലമുറ തന്നെയാണ്.. ഗൗരവമുള്ള വിഷയമാണത്

Enter AMP Embedded Script