സംസ്‌കൃത കലോത്സവത്തിന്റെ വിധിനിർണയത്തിലും നടത്തിപ്പിലും ക്രമക്കേടുണ്ടായതായി പരാതി.

പാലക്കാട് പറളി സബ്ജില്ല സംസ്‌കൃത കലോത്സവത്തിന്റെ വിധിനിർണയത്തിലും നടത്തിപ്പിലും ക്രമക്കേടുണ്ടായതായി പരാതി. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചെത്തിയ കുട്ടികള്‍ക്ക് പോലും ചെസ് നമ്പരില്ലാതെ മല്‍സരം പൂര്‍ത്തിയാക്കേണ്ടി വന്നു. പാഠകം മല്‍സരത്തിനിടെയുണ്ടായ സംഘാടകരുടെ പിഴവുകള്‍ രേഖാമൂലം നല്‍കാമെന്നറിയിച്ചിട്ടും കുട്ടികളെ കേള്‍ക്കാതെ അപ്പീല്‍ തള്ളിയതില്‍ ദുരൂഹതയെന്നും ആക്ഷേപമുണ്ട്. 

ഒന്‍പതാം ക്ലാസുകാരി സോന ഉന്മേഷാണ് വേദിയില്‍. നിയമാവലിയെല്ലാം പാലിച്ച് കൃത്യമായ വേഷവിധാനത്തോടെ പാഠകം അവതരിപ്പിക്കുന്നു. ഈസമയം സംഘാടകര്‍ അടിസ്ഥാന കാര്യങ്ങള്‍ പലതും മറന്നുവെന്നാണ് പരാതി. ലോട്ടെടുക്കാതെ ചെസ് നമ്പര്‍ പതിപ്പിക്കാതെ സോനയ്ക്ക് വേദിയില്‍ കയറി മല്‍സരം പൂര്‍ത്തിയാക്കേണ്ടി വന്നു. ശബ്ദ വിന്യാസത്തില്‍ ഉള്‍പ്പെടെ സംശയം തോന്നുന്ന മട്ടില്‍ വേദി നിയന്ത്രിക്കുന്നയാള്‍ പാകപ്പിഴ വരുത്തി. ഒടുവില്‍ ഫലം വന്നപ്പോള്‍ നിയമാവലിയെല്ലാം കാറ്റില്‍പ്പറത്തി സമ്മാനം പ്രഖ്യാപിച്ചെന്നാണ് ആക്ഷേപം. 

അപ്പീല്‍ നല്‍കാനുള്ള ശ്രമത്തെ സംഘാടകര്‍ നിരുല്‍സാഹപ്പെടുത്തി. അവസാന നിമിഷം അപ്പീല്‍ തള്ളിയെന്ന് വാക്കാല്‍ അറിയിപ്പുണ്ടായി. മല്‍സരത്തിനിടെ വിധികര്‍ത്താക്കളുമായി അധ്യാപകന്‍ സംസാരിക്കുന്നതും വേദിയിലുണ്ടായ പിഴവുകളും തെളിവായി നല്‍കാമെന്ന് പറഞ്ഞിട്ടും അപ്പീല്‍ അധികാരികള്‍ കുട്ടിയെ കേട്ടില്ല. പരിചയസമ്പന്നനായ അധ്യാപകന്‍ പരിശീലിപ്പിക്കുന്ന കുട്ടി ജില്ലാ കലോല്‍സവത്തില്‍ പങ്കെടുക്കുമെന്ന മറ്റിടങ്ങളിലെ ആക്ഷേപം കേരളശ്ശേരിയിലെ മേളയിലുമുണ്ടായെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. 

Complaint that there was an irregularity in the judging and conduct of the Sanskrit Arts Festival.