15 വര്‍ഷത്തെ കാത്തിരിപ്പ്; മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് മാനാഞ്ചിറ– വെള്ളിമാടുകുന്ന് റോഡ് വികസനം യാഥാര്‍ത്ഥ്യമാകുന്നു. 2024 ഏപ്രില്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാര തുകയും പുനരധിവാസ പാക്കേജും വിതരണം ചെയ്യുകയായിരുന്നു മന്ത്രി .

2008 ല്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതായിരുന്നു മാനാഞ്ചിറ–വെള്ളിമാടുകുന്ന് റോഡ് വികസനം. എന്നാല്‍ ഇത് സാധ്യമാകാത്തതിനെ തുടര്‍ന്ന് 2012 ല്‍ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്റെ നേതൃത്വത്തില്‍ ആക്ഷന്‌‍ സമിതി രൂപീകരിച്ച് സമരം ആരംഭിച്ചു. നിരവധി പ്രക്ഷോഭങ്ങളാണ് റോഡ് വികസനത്തിനായി നടത്തിയത്.ഏറെ കാലം നീണ്ട സമരത്തിനൊടുവിലാണ് ഇപ്പോള്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി ഏറ്റെടുത്ത ഭൂമിക്കായുള്ള നഷ്ടപരിഹാരം നല്‍കുന്നത് കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പുനരധിവാസ പാക്കേജിന്റെ ഭാഗമായുള്ള ധനസഹായവും മന്ത്രി പി.എ മുഹമ്മദ് റിയാസ് കൈമാറി

കസബ, കച്ചേരി, വേങ്ങേരി, ചേവായൂർ വില്ലേജുകളിലായി എട്ടുകിലോമീറ്റര്‍ ദൂരം 24 മീറ്റര്‍ വീതിയിലാണ്  വികസിപ്പിക്കുന്നത്. ധനസഹായ കൈമാറ്റചടങ്ങില്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ , മേയര്‍ ബീനഫിലിപ്പ്, മുന്‍ എം.എല്‍.എ എ പ്രദീപ് കുമാര്‍  ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

15 years of waiting; Mananchira- Vellimadukunn road development becomes a reality