ശരീരഭാരം കുറച്ചവർ ഒത്തുകൂടി; പ്രതിസന്ധികൾ പങ്കുവച്ചു; വേറിട്ടൊരു കൂട്ടായ്മ

നാട്ടില്‍ പലവിധ കൂട്ടായ്മകളുടെ കാലമാണിത്. ഒരേ പേരുകാര്‍ പോലും സംഘടന രൂപീകരിക്കുന്നതിനിടെയാണ് സ്വന്തം ശരീരഭാരം 60 കിലോ വരെ കുറച്ചവര്‍ മലപ്പുറം പെരിന്തല്‍ണ്ണയില്‍ ഒത്തുകൂടിയത്. മൗലാന അശുപത്രിയിലെ ഡോ. മുഹമ്മദ് ഇസ്മായില്‍ അമിത വണ്ണത്തിന് ചികില്‍സിച്ച ഇരുനൂറില്‍ അധികം പേരാണ് സംഗമത്തില്‍ ഒത്തു ചേരാനെത്തിയത്.  

നൂറ്റിഎണ്‍പതും നൂറ്റന്‍പതും ഒക്കെ കിലോ ഭാരം മൂലം മുന്‍പ് ജീവിതം തന്നെ വഴിമുട്ടിയവരാണ് ഒത്തുകൂടിയത്. പലരും കഠിനാധ്വാനം കൊണ്ടും ചികില്‍സകൊണ്ടും അറുപതും എഴുപതും കിലോ വരെ ഭാരം കുറച്ചവരാണ്. 

അമിത വണ്ണം മൂലം ഉറക്കം നഷ്ടപ്പെട്ടവരും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ പോയവരുമെല്ലാം മുന്‍പ് അനുഭവിച്ച പ്രതിസന്ധികള്‍ പരസ്പരം പങ്കുവച്ചു. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറച്ചും വ്യായാമം കൂട്ടിയുമായാണ് വണ്ണം കുറയ്ക്കാനയതെന്ന് ഡോ. മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.  ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ ശസ്ത്രക്രീയ വേണ്ടി വന്നവരാണ് മിക്കവരും.