മലപ്പുറത്തെ ഗ്രാമസഭയിൽ കൂട്ടത്തല്ല്; എട്ട് പേർക്ക് പരുക്ക്

വർഷങ്ങളായി വാർഡിൽ പൊട്ടിപൊളിഞ്ഞു കിടക്കുന്ന കുളിക്കര കോളനി റോഡുമായി ബന്ധപ്പെട്ട വിഷയമാണ് ഗ്രാമസഭയുടെ തുടക്കത്തിൽ തർക്കത്തിനിടയാക്കിയത്. 53 ലക്ഷം രൂപയുടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ലാപ്സായെന്ന വാദവും തർക്കം രൂക്ഷമാക്കി.  യു.ഡി.എഫ് പ്രവർത്തകർ വീഴ്ചകൾ ഉയർത്തിക്കാട്ടിയപ്പോൾ ഗ്രാമ പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനൻ കയ്യേറ്റം ചെയ്യാൻ നിർദേശം നൽകിയെന്നാണ് യു.ഡി.എഫിൻ്റെ ആരോപണം.

തർക്കത്തിന് പിന്നാലെ ഇരുവിഭാഗവും തമ്മിൽ കൂട്ടത്തല്ലായി. 

മുൻപ് ഒരു കൂട്ടം  ഗുണ്ടകളെത്തി ഗ്രാമസഭ അലങ്കോലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ,മിനുട്ട്സ് അടക്കം വലിച്ചു കീറാൻ തുടങ്ങിയപ്പോൾ ഇടപ്പെട്ട  പ്രവർത്തകരേ അക്രമിച്ചെന്നുമാണ് ഇടതുപക്ഷ ആരോപണം.

ഇരുപാർട്ടിയിലേയും പരുക്കേറ്റ എട്ടു  പ്രവർത്തകരെ വണ്ടൂർ ഗവ. താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.