കെഎസ്‌യുവിൽ പാർട്ടി ഇടപെടൽ കുറയ്ക്കണം: എകെ ആന്റണി

കെഎസ്്‌യുവിൽ പാർട്ടി ഇടപെടൽ കുറയ്ക്കണമെന്ന് മുതിർന്ന നേതാവ് എ.കെ.ആന്റണി . ആന്റണി പ്രസംഗിച്ചത് അറിയാതെ KSU പുന:സംഘടന പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പുലിവാല് പിടിച്ച് കെ.സുധാകരൻ. സംസ്ഥാന അധ്യക്ഷ പദവിയൊഴിയുന്നതായി കെ.എം. അഭിജിത്ത് പ്രഖ്യാപിച്ച യോഗത്തിലാണ് നേതാക്കളുടെ വൈരുദ്ധ്യ പ്രസംഗം ചിരി പടർത്തിയത്. 

KSU മുഖമാസികയായ കലാശാലയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശന ചടങ്ങിൽ പ്രസിഡന്റ് പദവി ഒഴിയുന്നതായി കെ.എം. അഭിജിത്ത് പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ചാണ് നേതാക്കൾ പ്രസംഗിച്ചത്.

കോൺഗ്രസിന്റെ തിരുത്തൽ ശക്തിയായി വളർന്നുവന്ന പ്രസ്ഥാനമാണ് കെഎസ്യുവെന്നും തിരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം വന്നിരുന്ന കാലം കടന്ന് കോൺഗ്രസ് നേതൃത്വം പുനഃസംഘടന നടത്തുന്ന രീതിയാണ് ഇപ്പോൾ എന്നും ആന്റണി വിമർശിച്ചു. ആന്റണി പ്രസംഗിച്ചത് അറിയാതെ അടുത്താതായി സംസാരിക്കാൻ എത്തിയ കെ.സുധാകരൻ, അഭിജിത്തിന്റെ പിൻഗാമിയെ കണ്ടെത്താൻ നടപടി സ്വീകരിച്ചിച്ചിട്ടുണ്ടെന്ന് പറഞ്ഞത് സദസിലാകെ ചിരിപ്പടർത്തി ബെന്നി ബഹ്നാനും എം.എം.ഹസനും ഇടപെട്ടതോടെ പറഞ്ഞത് തിരുത്തി സുധാകരൻ. അഭിജിത്ത് ഒഴിഞ്ഞതോടെ അമൽ ജോയി, അലോഷ്യസ് സേവ്യർ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിൽ.