‘കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകും; തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല’

File Photo

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് എ.കെ.ആന്‍റണി. അശോക് ഗെലോട്ടും തന്നോട് സംസാരിച്ചിട്ടില്ല. സംഘടനകാര്യങ്ങള്‍ അടക്കം സോണിയയുമായി ചര്‍ച്ചചെയ്തു. പാര്‍ട്ടിക്ക് ഈ കാലഘട്ടത്തിന് അനുയോജ്യനായ അധ്യക്ഷനുണ്ടാകും. സമാനമനസ്കരായ പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപിയെ നേരിടുമെന്നും ആന്റണി പറഞ്ഞു.