പുഴയില്‍പ്പെട്ട കേഴമാനിനെ പൊന്നു പോലെ നോക്കി വനംവകുപ്പ്; ഒടുവിൽ വനത്തിലേക്ക്

പാലക്കാട് അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ അകപ്പെട്ട കേഴമാനിന് പരിചരണം നല്‍കി വനംവകുപ്പ്. മണ്ണാര്‍ക്കാട് റാപ്പിഡ് റെസ്പോണ്‍സ് ടീം മാനിന് സുരക്ഷയൊരുക്കി വനത്തിലേക്കയച്ചു. 

നീന്തി കരയിലേക്ക് കയറാന്‍ പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് ദ്രുതകര്‍മ സേനയുടെ വരവ്. പുഴയില്‍ നിന്ന് വലയിലാക്കി കരയിലെത്തിച്ചു. പുല്ലും ക്ഷീണം മാറാനുള്ള മരുന്നും നല്‍കി. കുറച്ച് സമയം നിരീക്ഷിച്ചു. മതിയായ ആരോഗ്യമുണ്ടെന്ന് കണ്ടതിന് പിന്നാലെ വനത്തിലേക്ക് മടക്കിവിടാന്‍ തീരുമാനിച്ചു. ഒടുവില്‍ വനംവകുപ്പിന്റെ വാഹനത്തില്‍ സുരക്ഷിത യാത്ര. ശിരുവാണിയിലെ ഉള്‍വനത്തിലേക്ക് കേഴയെ പറഞ്ഞയച്ചു. മണ്ണാര്‍ക്കാട് അമ്പലപ്പാറ വനം റേഞ്ച് അധികൃതരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രാജേഷ് നേതൃത്വം നൽകി. അടുത്തദിവസങ്ങളില്‍ മാന്‍ നാട്ടിലേക്ക് തിരികെയെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കണ്ടെത്തിയതും തിരിച്ചയച്ചതുമായ സ്ഥലത്ത് പ്രത്യേക നിരീക്ഷണമുണ്ടാകും